രാവിലെ പരിശീലന പറക്കലിനിടെയാണ് ഏഴരയോടെ പകടം ഉണ്ടായത്. കൊച്ചി തോപ്പുംപടി ബി.ഓ..ടി പാലത്തിനടുത്തുള്ള നടപ്പാതയിലാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഐ.എന്‍.എസ് സഞ്ജീവനിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട കാരണം വ്യക്തമല്ല.