‘എന്റെ ഉപദേശങ്ങള്‍ കൊണ്ടുമാത്രം എല്ലാം ശരിയാകില്ല’; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഗീതാ ഗോപിനാഥ്

ശനി, 13 ജനുവരി 2018 (11:11 IST)
മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും വാദങ്ങളെല്ലാം തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനുമെല്ലാം നൽകുന്നത് ബാധ്യതയായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതിയല്ല ഈ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
 
സംസ്ഥാനത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. നിലവില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ചരക്കു സേവന നികുതിയുടെ ഗുണഫലങ്ങള്‍ വൈകാതെ തന്നെ ലഭ്യമാകുമെന്നും ഗീതാ ഗോപിനാഥ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍