വേളാവൂര്‍ കരിക്കുളം ഏലായില്‍ കഞ്ചാവ് കച്ചവടം നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു തൊണ്ടി സഹിതം പ്രതിയെ പിടിച്ചത്. ഇടുക്കിയില്‍ നിന്നാണു കഞ്ചാവ് ഇവിടേക്ക് എത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പൊതി ഒന്നിനു നൂറ്റന്‍പത് രൂപയ്ക്കാണു നീല ചടയന്‍ എന്ന ഇനം കഞ്ചാവ് ഇവിടെ ചില്ലറ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.