ഫുട്ബോള്‍ കാണാന്‍ മോഡിക്ക് ബ്രസീലിന്റെ ക്ഷണം
ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബ്രസീലിന്റെ ക്ഷണം. അതേ സമയം ക്ഷണത്തോട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൊസ്ഫാണ് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത്.
ജൂലൈ 15 മുതല്‍ 17 വരെ ബ്രിക്സ് ഉച്ചകോടി ബ്രസീലില്‍ ചേരുകയാണ്. ജൂലൈ 13 നാണ് റിയോ ഡി ജനീറോയില്‍ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനല്‍ നടക്കുന്നത്. ഇത് കാണാനുള്ള ക്ഷണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്.
ഫൈനല്‍ മത്സരം കാണാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് എത്തുമെന്നാണ് സൂചന. അതേസമയം, ക്ഷണം ലഭിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.