ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍ കൂടി എറണാകുളത്തെത്തി

ശനി, 18 ഓഗസ്റ്റ് 2018 (16:49 IST)
പ്രളയക്കെടുതി നേരിടുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍ കൂടി എറണാകുളത്തെത്തി. നേവിയുടെ രണ്ട് ഹെലികോപ്ടറുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്‌ടറുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 
 
ഒരു റിലീഫ് ട്രെയിന്‍ കൂടി വൈകാതെ അങ്കമാലിയില്‍ നിന്നു എറണാകുളത്തേക്ക് പുറപ്പെടും.ഈ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ ഈ ട്രെയിനില്‍ കയറി എറണാകുളത്തേക്ക് പോകണമെന്ന് അധികൃതര്‍ അറിയിച്ചു
 
നേവിയുടെ രണ്ട് ഹെലികോപ്‌ടറുകളിലായി പ്രളയ ബാധിത മേഖലയില്‍ ഭക്ഷണ വിതരണം ആരംഭിച്ചു. 80,000 പേര്‍ക്കുള്ള ഭക്ഷണപ്പൊതികളാണ് അടിയന്തരമായി വിതരണം ചെയ്യുന്നത്. യു സി കോളേജിലെ ക്യാംപിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി കുസാറ്റില്‍ നാവിക സേനയുടെ കിച്ചന്‍ ആരംഭിട്ടുണ്ട്. 7500 പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍