യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

വെള്ളി, 27 ജനുവരി 2017 (10:17 IST)
കണ്ണൂരിലെ പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ നൌഷാദ്, ഷിഹാബ്, അബ്‌ദുല്ലക്കുട്ടി, സിറാജ്, മുഹാസ് എന്നിവരാണ് അറസ്റ്റിലായത്.
 
നിരവധി മോഷണക്കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും ഇയാള്‍ പ്രതിയായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇയാള്‍ മരിച്ചതായി കണക്കാക്കുന്നത്. അന്നേദിവസം, രാവിലെ പത്രവിതരണക്കാരാണ് മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ കണ്ടത്. ഇവര്‍ മറ്റുള്ളവരെ വിവരം അറിയിച്ചെങ്കിലും അബ്‌ദുള്‍ ഖാദര്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ വന്നവരെല്ലാം സ്ഥലം വിടുകയായിരുന്നു.
 
പരിയാരം പഞ്ചായത്തിലെ വായാട് ഗ്രൌണ്ടിനു സമീപമായാണ് ഇയാളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അവശനായി കിടക്കുന്ന അബ്‌ദുള്‍ ഖാദറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ബക്കളം സ്വദേശിയായ ഇയാള്‍ക്ക് 38 വയസ്സ് ആയിരുന്നു.

വെബ്ദുനിയ വായിക്കുക