കണ്ണൂരിലും തീക്കാറ്റ്; മരങ്ങള്‍ വാടിക്കരിഞ്ഞു
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര മേഖലകൾക്കു പുറമെ കണ്ണൂരിലും തീക്കാറ്റ്. കണ്ണൂർ പയ്യാമ്പലം തീരപ്രദേശത്തെ ചെടികൾ വാടിക്കരിഞ്ഞിട്ടുണ്ട്. കോഴിക്കോടിന്റെ തീരപ്രദേശത്ത് ശനിയാഴ്ച രാത്രിയിലാണ് അപൂര്‍വ പ്രതിഭാസം അനുഭവപ്പെട്ടത്.
കൊയിലാണ്ടിയിൽ കൊല്ലം പാറപ്പള്ളി മുതൽ മന്ദമംഗലം വരെ ഒന്നര കിലോമീറ്ററിലാണ് ചുടുകാറ്റ് വീശിയത്. വടകരയിൽ മടപ്പള്ളി അറയ്ക്കൽ ക്ഷേത്രത്തിന്റെ പരിസരത്താണ് ഉഷ്ണക്കാറ്റ് വീശിയതിന്റെ ലക്ഷണമുള്ളത്. പുൽച്ചെടികളും വാഴയിലകളും തെങ്ങിന്റെ ഓലകളും വാടിയും കരിഞ്ഞും കാണുന്നുണ്ട്. മുഴുപ്പിലങ്ങാട് ബീച്ചിന് വടക്കേയറ്റത്താണ് ചെടികള്‍ അധികവും കരിഞ്ഞിട്ടുള്ളത്.