വ്യാജ മാനഭംഗക്കേസ്: നാലു പേര്‍ക്കെതിരെ കേസ്

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:31 IST)
തന്നെ തമിഴ്നാട് സ്വദേശികളായ രണ്ട് പേര്‍ മാനഭംഗപ്പെടുത്തി എന്നതുമായി ബന്ധപ്പെട്ട് പൊലീസിനെ കൊണ്ട് കേസെടുപ്പിച്ച സംഭവത്തില്‍ പരാതിക്കാരിക്കും ഇതിനു സഹായിച്ച അഭിഭാഷകനും മറ്റു രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കപ്പറ്റ ബാറിലെ അഭിഭാഷകന്‍ പി.കെ.രഞ്ജിത് കുമാറാണു പിടിയിലായ അഭിഭാഷ്കന്‍.
 
വ്യാജ പരാതി നല്‍കിയ സ്ത്രീ, ഇവരുടെ ഭര്‍ത്താവ് കല്‍പ്പറ്റ സ്വദേശി, തിരൂര്‍ സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കെതിരെയുമാണു സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്തത്. തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്കെതിരെ മാനഭംഗത്തിനു പൊലീസില്‍ പരാതി നല്‍കിയാല്‍  അഞ്ച് സെന്‍റ് സ്ഥലം, വീട് എന്നിവ നല്‍കാമെന്ന്  അഭിഭാഷകനായ രഞ്ജിത്, അജയഘോഷ് എന്നിവര്‍ പ്രലോഭിഭിപ്പിച്ചതിനെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയത്.
 
മാനഭംഗത്തിനു പരാതി ലഭിച്ച് കേസ് അന്വേഷിച്ചപ്പോഴാണ് ഇത് വ്യാജ പരാതിയാണെന്നു തെളിഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ വ്യാജ പരാതി നല്‍കിയവര്‍ക്കും ഇതിന് ഒത്താശ ചെയ്തവര്‍ക്കും എതിരെ വ്യക്തിവിരോധം വച്ച് കള്ളക്കേസ് നല്‍കി എന്നതിനാണ് ഇപ്പോള്‍  കേസെടുത്തത്.

വെബ്ദുനിയ വായിക്കുക