കണ്ണൂരിലെ സിപിഎം നേതാക്കൾ ഇക്കൊല്ലം നടത്തിയ പൊറാട്ടുനാടകവും പൊളിഞ്ഞുപാളീസായി: കെ സുരേന്ദ്രന്‍

വ്യാഴം, 25 ഓഗസ്റ്റ് 2016 (14:09 IST)
ശ്രീകൃഷ്ണജയന്തി ആഘോഷം പരാജയപ്പെടുത്താന്‍ ശ്രമിച്ച സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബാലഗോകുലം നടത്തി വരുന്ന ആഘോഷമാണ് ഇത്. അതിൽ പങ്കെടുക്കുന്ന പാർട്ടി അനുഭാവികളെ തടയാനായിരുന്നു സി പി എമ്മിന്റെ ശ്രമം. ജയരാജത്രയത്തിന്റെ ദുഷ്ടലാക്കിനു പാർട്ടി അണികളിൽ നിന്ന് തണുപ്പൻ പ്രതികരണമാണ് ഉണ്ടായതെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആരോപിച്ചു.
 
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ബാലഗോകുലം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ശ്രീകൃഷ്ണജയന്തി ആഘോഷം പരാജയപ്പെടുത്താനും അതിൽ പങ്കെടുക്കുന്ന പാർട്ടി അനുഭാവികളെ തടയാനും കണ്ണൂരിലെ സി. പി. എം നേതാക്കൾ നടത്തിയ ഇക്കൊല്ലത്തെ പൊറാട്ടുനാടകവും പൊളിഞ്ഞുപാളീസായി. ജനപങ്കാളിത്തത്തിൽ സർവകാലറെക്കോർഡാണ് ബാലഗോകുലം പരിപാടിക്ക്. ജയരാജത്രയത്തിന്റെ ദുഷ്ടലാക്കിനു പാർട്ടി അണികളിൽ നിന്ന് തണുപ്പൻ പ്രതികരണമാണ് ഉണ്ടായത്. പിന്നെ തൃഛംബരം ക്ഷേത്രത്തിലെ ആചാരത്തെ അപമാനിച്ചതിനു ഭക്തജനങ്ങളിൽ നിന്നു കടുത്ത പ്രതിഷേധവും നേരിടേണ്ടിവന്നു. ചുരുക്കത്തിൽ ഈ ഏർപ്പാട് നഷ്ടക്കച്ചവടമായി സി പി എമ്മിനു. വിനാശകാലേ വിപരീതബുദ്ധി!

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക