ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം തെറിച്ച ഇപി ജയരാജന്‍ മടങ്ങിവരുന്നത് പൂര്‍വ്വാധികം ശക്തിയോടെ. സിപിഎമ്മിന്റെയും സിപിഐയുടെയും പിന്തുണയോടെയാകും കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവ് മന്ത്രിസഭയിലേക്ക് എത്തുക.
മുഖ്യമന്ത്രി പിറണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പായി ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17ന്) ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യും. നേരത്തേ കൈകാര്യം ചെയ്‌തിരുന്ന വ്യവസായ വകുപ്പ് തന്നെയാകും അദ്ദേഹത്തിന് ലഭിക്കുക.
ഇപി വ്യവസായ വകുപ്പ് ഏറ്റെടുക്കുമ്പോള്‍ എസി മൊയ്‌തീന് സഹകരണം തിരിച്ചു നല്‍കും. കെകെ ഷൈലജയുടെ കൈവശമിരിക്കുന്ന കായികവും സാമൂഹിക ക്ഷേമവും തിരികെ ഏല്‍പ്പിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
ജയരാജന് മന്ത്രിസ്ഥാനം നല്‍കുന്നതിനെ ചൊല്ലി സി പി ഐയില്‍ നിന്ന് എതിര്‍പ്പുണ്ടാകില്ല. ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുണ്ടായാല്‍ ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കി തര്‍ക്കം ഒഴിവാക്കാനാകും സി പി എം ശ്രമിക്കുക.
മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച് വെള്ളിയാഴ്‌ച ചേരുന്ന സിപിഎം നേതൃയോഗങ്ങളില്‍ അന്തിമ രൂപമാകും. തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷമാകും ജയരാജന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച ഔദ്യോഗിക തീരുമാനം.