ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു; നിയമോപദേശം ലഭിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ജേക്കബ് തോമസ്; ഇന്നും നാളെയും നിര്‍ണായകം

വ്യാഴം, 13 ഒക്‌ടോബര്‍ 2016 (08:39 IST)
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന്റെ രാജിക്ക് പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം. ഇക്കാര്യം വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. സെക്രട്ടേറിയറ്റിനു മുന്നോടിയായുള്ള അനൌദ്യോഗിക ചര്‍ച്ചകള്‍ വ്യാഴാഴ്ച നടക്കും. കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയായിരുന്നു എ കെ ജി സെന്ററില്‍ നടന്നത്.
 
വിഷയത്തില്‍ ഉചിതമായ നിലപാട് എടുക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതൃപ്‌തിയിലാണെങ്കിലും വിഷയത്തില്‍ കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടിട്ടില്ല. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന അഭിപ്രായമാണ്.
 
അതേസമയം, ജയരാജനെതിരെ വിജിലന്‍സ് ത്വരിതപരിശോധന നടത്തുന്ന കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകും. നിയമോപദേശം ലഭിച്ചാല്‍ വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക