വാസുവിന്‍റേത് ആത്മഹത്യയെന്ന് മഹാരാഷ്ട്രാ പൊലീസ്

വെള്ളി, 24 ജൂലൈ 2015 (20:32 IST)
ആനവേട്ടക്കാരനായ ഐക്കരമറ്റം വാസു മഹാരാഷ്ട്രയിലെ ഫാം ഹൌസില്‍ മരിച്ചത് ആത്മഹത്യയെന്ന് മഹാരാഷ്ട്രാ പൊലീസ്. വനം വകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടിലാണു ഇത് സംബന്ധിച്ച് കാണിച്ചിരിക്കുന്നത്. 
 
വാസുവിന്‍റെ മരണത്തില്‍ ദുരൂഹത ഉണ്ടായതോടെ കേരളത്തിലെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയില്‍ ക്യാപ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മഹാരാഷ്ട്രാ പൊലീസ് രണ്ടാമതും അന്വേഷണം നടത്തിയാണ് മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്. വനം വകുപ്പിലെ വൈല്‍ഡ് ലൈഫ് ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ പ്രമോദ് കൃഷ്ണനെ പൊലീസ് ഈ വിവരം നേരിട്ടറിയിച്ചിട്ടുണ്ട്.
 
എന്നാല്‍ വാസു താമസിച്ചിരുന്ന ഫാം ഹൌസില്‍ നിന്ന് ആനവേട്ടക്കേസുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. ഇതിനൊപ്പം വാസുവിന്‍റെ സംസ്കാര ചടങ്ങില്‍ ആഡംബര കാറില്‍ ഒട്ടേറെ പേര്‍ എത്തിയത് സംശയങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്

വെബ്ദുനിയ വായിക്കുക