മയക്കുമരുന്നു വില്‍പ്പന: 7 പേര്‍ പിടിയില്‍

ബുധന്‍, 1 ജൂലൈ 2015 (17:41 IST)
മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴു പേരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാല്‍ ചിറമുക്കിലെ മയക്കു മരുന്നു വില്‍പ്പന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ വലയിലായത്.
 
ശരത്, അരുണ്‍, വിഷ്ണു, അരുണ്‍ കുമാര്‍, അഖില്‍, അനന്തു, സുധീഷ് എന്നിവരാണു പിടിയിലായത്. സിറ്റി നര്‍കോട്ടിക്സ്എല്‍ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ആര്‍.ദത്തന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
 
കഴിഞ്ഞ വര്‍ഷം ഇവിടെ മയക്കുമരുന്നു കുത്തിവച്ച് ഒരാള്‍ മരിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയായ ശരത് ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.

വെബ്ദുനിയ വായിക്കുക