തെരുവുനായ്‌ക്കളെ കൊല്ലുമെന്ന നിലപാടിൽ സർക്കാരിന് അവ്യക്തത; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (19:50 IST)
അക്രമകാരികളായ തെരുവുനായ പ്രശ്നത്തിൽ വ്യക്‌തതയില്ലാത്ത സത്യവാങ്മൂലവുമായി സർക്കാർ സുപ്രീംകോടതിയിൽ. അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന് ഉന്നതതല യോഗത്തിന് ശേഷം പ്രഖ്യാപിച്ച സർക്കാർ ഇക്കാര്യം സുപ്രീംകോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയിട്ടില്ല.

തദ്ദേശ സ്വയംഭരണ വകുപ്പു മുഖാന്തരമാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

നായ്ക്കളുടെ വന്ധ്യംകരണം നടപടികൾ കാര്യക്ഷമമാക്കുമെന്നും ഇതിനായി ബ്ലോക്ക്, ജില്ലാ തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

ആക്രമണകാരികളായ തെരുവുനായ്ക്കളെ മരുന്നു കുത്തിവച്ചു കൊല്ലുമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീൽ നേരത്തേ നിലപാടെടുത്തിരുന്നു. നിയമം അനുശാസിക്കുന്ന തരത്തിൽ തെരുവുനായ്ക്കളെ കൊല്ലുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക