' സര്‍വ്വശക്തനായ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞിടത്തുനിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിക്കുന്നത്. പൊലീസിലെ ഒരു മേലുദ്യോഗസ്ഥയും ഒരു കൂട്ടം ക്രിമിനല്‍ പൊലീസുകാരും ചില മാധ്യമങ്ങളും എനിക്കെതിരെ നീക്കങ്ങള്‍ നടത്തി. മുഖ്യപ്രതിയെ കൂട്ടുപിടിച്ച്, അയാള്‍ക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ക്രിമിനല്‍ സംഘത്തെ കൂടി കൂട്ടുപിടിച്ച് ഈ കള്ളസംഘം എനിക്കെതിരെ കഥകള്‍ മെനഞ്ഞു. ഇക്കാലയളവില്‍ എന്നെ വിശ്വസിച്ചു കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി,' കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ദിലീപ് പ്രതികരിച്ചു.