ദിലീപിന് ആശ്വസിക്കാന്‍ ഒരു വകയുമില്ല; ജയില്‍ സന്ദര്‍ശനത്തിന് വിലക്ക് - കുടുംബത്തിനും പ്രമുഖർക്കും മാത്രം അനുമതി
വെള്ളി, 8 സെപ്റ്റംബര്‍ 2017 (20:10 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനു സന്ദർശക വിലക്കേർപ്പെടുത്തി. കുടുംബാഗംങ്ങൾക്കും പ്രധാനവ്യക്തികൾക്കും മാത്രമാണ് ഇനി മുതൽ അനുമതി ലഭിക്കുകയുള്ളു.
സിനിമാ താരങ്ങളുടെ കൂട്ടസന്ദർശനത്തെ തുടർന്നാണു ആലുവ സബ് ജയിലിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് എട്ടുപേർക്ക് സന്ദർശനാനുമതി നിഷേധിച്ചതായും ജയിൽ അധികൃതർ വ്യക്തമാക്കി.
നിയന്ത്രണങ്ങൾ മറികടന്ന് ദിലീപിന് സന്ദർശകരെ അനുവദിച്ചതിൽ കേസ് അന്വേഷിക്കുന്ന സംഘം പരാതിപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു അതിനു പിന്നാലെയാണ് ദിലീപിന്റെ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.