താന്‍ പെണ്ണുപിടിക്കാന്‍ നടക്കുന്നവനല്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ; ദിലീപ് വിഷയത്തില്‍ പിസി ജോര്‍ജിനെ ചോദ്യം ചെയ്യും
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച പിസി ജോര്‍ജ് എംഎല്‍എയെ ചോദ്യം ചെയ്യും. ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിസി ജോര്‍ജ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എസ്‌പി പറഞ്ഞു.
അതേസമയം, പൊലീസിന്റെ നിലപാടിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പിസി ജോര്‍ജ് രംഗത്തെത്തി. തന്നെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് ആരും വിരട്ടേണ്ട. ചോദ്യം ചെയ്യാനായി ആരും ഇങ്ങോട്ട് വരേണ്ട. താന്‍ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനൊന്നുമല്ല. കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.