ധനരാജന്റെ കൊലപാതകം: രണ്ടുപേര്‍ പിടിയില്‍

വ്യാഴം, 14 ജൂലൈ 2016 (10:30 IST)
കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകന്‍ ധനരാജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അതേസമയം, ആരൊക്കെയാണ് അറസ്റ്റിലായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പയ്യന്നൂര്‍ സി ഐ പി രമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 
 
അതേസമയം, അന്നൂരില്‍ ബി എം എസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രന്‍ കൊല്ലപ്പെട്ടത് ശ്രീകണ്ഠപുരം സി ഐ അബ്‌ദുള്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി വി മധുസൂദനന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
 
ഇതിനിടെ ഇരു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക