രാഷ്‌ട്രപതിയെ പൊളിച്ചടുക്കി മണിയാശാന്‍; മോദിക്കും കിട്ടി കുറച്ച് - ആഞ്ഞടിച്ച് വൈദ്യുതി മന്ത്രി
നോട്ട് അസാധുവാക്കലില്‍ രാഷ്‌ട്രപതി പ്രണബ് മുഖർജിക്കെതിരെ വിമർശനവുമായി വൈദ്യുതി വകുപ്പു മന്ത്രി എംഎം മണി. പാർലമെന്റിൽ പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷാംഗങ്ങളെ രാഷ്‌ട്രപതി വിമർശിച്ചത് ശരിയായില്ല. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച രാഷ്ട്രപതിയുടെ നിലപാട് ശരിയായില്ലെന്നും മണി പറഞ്ഞു.
പ്രധാനമന്ത്രിയെ വിമർശിക്കാത്തതിനാൽ നോട്ട് നിരോധന തീരുമാനം ശരിയാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും. തലയ്‌ക്ക് വെളിവില്ലാത്തതുകൊണ്ടല്ല പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം ഉയർത്തിയത്. പാർലമെന്റിൽ പ്രതിഷേധിക്കുന്ന എംപിമാരുടെ നിലപാടിനെ രാഷ്‌ട്രപതി ചോദ്യം ചെയ്തത് ശരിയായില്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
നോട്ട് അസാധുവാക്കൽ നടപടിയുടെ പേരിൽ പ്രതിപക്ഷ എംപിമാർ തുടർച്ചയായി പാർലമെന്റ് പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നതിനെയാണ് രാഷ്ട്രപതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഡിഫൻസ് എസ്റ്റേറ്റ്സ് ഓർഗനൈസേഷന്റെ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്.