മാനനഷ്‌ടക്കേസില്‍ നഷ്‌ടപരിഹാര തുകയുടെ കാര്യത്തില്‍ മലക്കം മറിഞ്ഞ് മുന്‍ധനമന്ത്രി കെ എം മാണി. ബിജു രമേശിനെതിരായ മാനനഷ്‌ടക്കേസില്‍ 10 കോടിരൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട കെ എം മാണി 20 ലക്ഷം മതിയെന്ന് തിരുത്തുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് തുടങ്ങിയതിന് പിന്നാലെയായിരുന്നു മാണിയുടെ നീക്കം.
ഇതു സംബന്ധിച്ച അപേക്ഷ മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കൂടാതെ, കോടതിഫീസായി 15 ലക്ഷം രൂപ കെട്ടിവെക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.