മരണം മാടിവിള്ളിച്ചപ്പോഴും മുഖം തിരിക്കാന്‍ അയാള്‍ ശ്രമിച്ചില്ല

ചൊവ്വ, 14 മാര്‍ച്ച് 2017 (17:59 IST)
കുരുന്നുകളുടെ ജീവന്‍കാത്ത് വെങ്കിടേഷ് യാത്രയായി. കോട്ടച്ചേരിയിലെ ലവൽ ക്രോസ് മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു വിദ്യാർഥികൾ എന്നാല്‍ വെങ്കിടേഷ് തടഞ്ഞത് കൊണ്ട് റെയിൽപാളത്തിൽ കയറാതെ പിൻമാറിയ വിദ്യാർഥികൾ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടു. എന്നാല്‍ ട്രെയിൻ അലറിവിളിച്ചു പോകുന്നതിനിടയ്ക്ക് പിന്നിലേക്കു തലയിടിച്ചു വീണ് വെങ്കിടേഷ്(54) മരിച്ചു. ചിത്രകാരനും ആവിക്കര ഹൗസിൽ നായ്ക് - സുമിത്ര ദമ്പതികളുടെ മകനാണ് എ.വെങ്കിടേഷ്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. സംഭവിച്ചത്. 
 
ലവൽ ക്രോസിനു സമീപത്ത് കുഴിച്ചിട്ടിരുന്ന ചെറിയ കമ്പിയിൽ തലയിടിച്ച് വീണ വെങ്കിടേഷ് തൽക്ഷണം മരിച്ചുരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 
 
   
 
 

വെബ്ദുനിയ വായിക്കുക