ഡിസിസി യോഗത്തില്‍ നിന്ന് സുധാകരന്‍ ഇറങ്ങിപ്പോയി

തിങ്കള്‍, 19 മെയ് 2014 (16:46 IST)
കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത ഡിസിസി യോഗത്തില്‍ നിന്നും മുന്‍ കണ്ണൂര്‍ എംപി കെ സുധാകരന്‍ ഐറങ്ങിപ്പോയതാണ് ഒടുവിലത്തെ സംഭവം.

തോല്‍‌വി സംബന്ധിച്ച് ച്ചര്‍ച്ചകള്‍ നടക്കുന്നതിനിടെ യോഗത്തില്‍ സുധാകരനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നതോടെയാണ് യോഗത്തില്‍ നിന്ന് ക്ഷുഭിതനായി സൌധാകരന്‍ ഇറങ്ങിപ്പോയത്. മൂന്നരയോടെയാണ് കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്നത്.

വെബ്ദുനിയ വായിക്കുക