പൊലീസിന്റെ വിശ്വാസം സംരക്ഷിക്കാനാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയത്: സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

വ്യാഴം, 23 മാര്‍ച്ച് 2017 (18:16 IST)
ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയത്  വൈര്യാഗ്യമൂലമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പകരം പൊലീസിന്റെ വിശ്വാസം സംരക്ഷിക്കാനാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. നിയമനങ്ങള്‍ സര്‍ക്കാറിനുള്ള വിവേചനാധികാരമണെന്നും സര്‍ക്കാര്‍ വ്യക്തമക്കി.
 
സെന്‍കുമാറിനെ നീക്കിയത് വിശ്വാസ്യത സംരക്ഷിക്കാനാണെന്ന് സര്‍ക്കാര്‍. കാര്യക്ഷമമല്ലാത്ത നേതൃത്വമാണ് സെന്‍കുമാറിന്റേതെന്ന് സത്യവാങ്മൂലത്തില്‍ പിണറായി സര്‍ക്കാര്‍ വ്യക്തമാക്കി. 
 
ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഈ അപ്പീലില്‍നെ തുടര്‍ന്ന്  സെന്‍കുമാര്‍ ഇടതു സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാറിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വെബ്ദുനിയ വായിക്കുക