ബുറേവി: പൊന്‍മുടിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി നല്‍കിയത് 16 ബസുകള്‍

ശ്രീനു എസ്

വെള്ളി, 4 ഡിസം‌ബര്‍ 2020 (09:09 IST)
ബുറേവി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് പൊന്മുടിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്ആര്‍ടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയത് 16 ബസുകള്‍. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുമുള്ള ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തില്‍ എത്തിച്ചത്.  
 
ഇത് കൂടാതെ  ഓരോ ഡിപ്പോയില്‍ നിന്നും  അഞ്ച് ബസ്സുകള്‍ വീതം  ഡ്രൈവര്‍ സഹിതം ദുരന്തനിവാരണ അതോറിറ്റി എപ്പോള്‍ ആവശ്യപ്പെട്ടാലും കൊടുക്കത്തക്ക തരത്തില്‍ തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ  യൂണിറ്റ് അധികാരികള്‍ക്കും  നിര്‍ദ്ദേശം നല്‍കിയതായി സിഎംഡി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍