റിപ്പര്‍ ചന്ദ്രന്‍ അറസ്റ്റില്‍

ബുധന്‍, 3 ജൂണ്‍ 2015 (17:09 IST)
നിരവധി മോഷണക്കേസുകളിലെ പ്രതിയും വര്‍ഷങ്ങളായി പിടികിട്ടാപ്പുള്ളിയുമായ നെയ്യാറ്റിന്‍കര ആര്യന്‍കോട് ചിലമ്പറ വലിയവഴി സ്വദേശി അജിഭവന്‍ റിപ്പര്‍ ചന്ദ്രന്‍ എന്നറിയപ്പെടുന്ന ചന്ദ്രന്‍ പൊലീസ് വലയിലായി. ഒരു കേസില്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പാളയം നന്ദാവനത്തെ ബിഷപ് പെരേരാ ഹാളിനു മുന്നില്‍ വച്ച് കന്യാകുമാരി സ്വദേശി ക്രിസ്റ്റഫറിന്‍റെ ബാഗും പണവും പിടിച്ചുപറിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌.  മ്യൂസിയം പൊലീസാണ്‌ ചന്ദ്രനെ അറസ്റ്റ് ചെയ്തത്.

ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കന്‍റോണ്‍മെന്‍റ്  അസിസ്റ്റന്‍റ് കമ്മീഷണര്‍ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ചന്ദ്രനെ വലയിലാക്കിയത്.

 

വെബ്ദുനിയ വായിക്കുക