കുളിക്കുന്നതിനിടെ വൃദ്ധയുടെ മാല കവര്‍ന്നു

വ്യാഴം, 19 ജനുവരി 2017 (15:24 IST)
ആറ്റില്‍ കുളിക്കുന്നതിനിടെ വൃദ്ധയുടെ മാല കവര്‍ന്നതായി റിപ്പോര്‍ട്ട്. കുണ്ടമണ്‍കടവ് സ്വദേശി ഓമനയമ്മ എന്ന 80 കാരിയുടെ രണ്ട് പവന്‍ മാലയാണു നഷ്ടപ്പെട്ടത്.
 
കഴിഞ്ഞ ദിവസം ഉച്ചയടുപ്പിച്ച് കരമനയാറ്റിലെ കുണ്ടമണ്‍കടവില്‍ കുളിക്കാന്‍ എത്തിയ വൃദ്ധയുടെ മാല കുളിക്കാന്‍ എത്തിയ ഒരു യുവാവാണ് പൊട്ടിച്ചുകൊണ്ട് ഓടി മറഞ്ഞത്. പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക