മദ്രസ അധ്യാപകന്റെ കൊലപാതകം; മൂന്ന് പേര്‍ പിടിയില്‍

വെള്ളി, 24 മാര്‍ച്ച് 2017 (10:45 IST)
കാസര്‍ഗോഡ് മദ്രസ അധ്യാപകനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേര്‍ അറസ്റ്റില്‍. കാസര്‍ഗോഡ് കറന്തക്കാട് സ്വദേശികളായ അജേഷ്, അഖില്‍, നിധിന്‍ എന്നിവരെയണ് പൊലിസ് അറസ്റ്റ് ചെയ്‌തത്. ക്രിമിനലുകളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ അജ്ഞാത കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന്‍റെ കാരണം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയ ചൂരി ഇസ്സത്തുൽ ഇസ്‍ലാം മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

വെബ്ദുനിയ വായിക്കുക