ചാലക്കുടിയില്‍ ഇന്നസെന്റ് വേണ്ട; രാജീവോ സാജുപോളോ വരണമെന്ന് ആവശ്യം - സംസ്ഥാന സമിതി തീരുമാനിക്കും
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിലവിലെ എംപി ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി പാര്‍ലമെന്ററി കമ്മിറ്റി.
ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യത ഇല്ല. അദ്ദേഹത്തെ വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിപിഎം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ചാലക്കുടി പാര്‍ലമെന്ററി കമ്മിറ്റി വ്യക്തമാക്കി.
ഇന്നസെന്റിന് പകരം പി രാജീവിനെയോ, സാജു പോളിനെയോ മല്‍സരിപ്പിക്കണമെന്നും ആവശ്യം ശക്തമായി. എതിര്‍പ്പ് രൂക്ഷമായതോടെ തീരുമാനം സംസ്ഥാന സമിതിക്ക് വിട്ടു.
മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും രംഗത്തിറക്കാന്‍ സംസ്ഥാന കമ്മറ്റി തീരുമാനിക്കുകയായിരുന്നു.