അതിനിടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തി. പ്രസ്താവന ദൌര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദുഷ്ടന് ദുഷ്ട വിചാരം കള്ളന് കള്ള വിചാരം എന്ന പഴഞ്ചൊല്ലാണ് ഇപ്പോള്‍ തനിക്ക് ഓര്‍മ്മവരുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസ്താവനയില്‍ കെ.സി.അബുവിന്റെ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച് നടത്തി.