ഇ ശ്രീധരനെതിരേ സിപി‌എം

ബുധന്‍, 13 ഓഗസ്റ്റ് 2014 (10:52 IST)
മെട്രോമാന്‍ ഇ ശ്രീധരനെതിരേ സിപിഎം രംഗത്ത്. ശ്രീധരനെ വിശ്വസിച്ചവരെ വഞ്ചിക്കുന്ന സമീപനമാണുണ്ടാകുന്നതെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി ആരോപിച്ചു. 
 
മെട്രോ റെയില്‍ പ്രോജക്ടിനെ കുറിച്ച് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ വെറുതെയാകുകയാണ്. 
 
നിര്‍മാണത്തില്‍ വേണ്ടത്ര ജാഗ്രതയില്ലെന്നും സി എം ദിനേശ്മണി കുറ്റപ്പെടുത്തി. മെട്രോ കരാറിലെ വ്യവസ്ഥകളില്‍ ഭൂരിപക്ഷവും പാലിക്കപ്പെട്ടില്ലെന്നാരോപിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സിപി‌എം. 

വെബ്ദുനിയ വായിക്കുക