കണ്ണൂരിലെ നിശ്ചലദൃശ്യ വിവാദം സംസ്ഥാന ഘടകത്തിന്റെ ജാഗ്രതക്കുറവ് മൂലമാണ് ഉണ്ടായതെന്ന് സിപി.എം കേന്ദ്ര നേതൃത്വം. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഖേദം പ്രകടിപ്പിച്ചു. ഗുരുവിനെ പോലെ മഹാനായ ഒരാളെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് കേന്ദ്ര നേതൃത്വം വിശദീകരിച്ചു.വിഷയത്തില്‍ പ്രാദേശിക നേതൃത്വത്തിനും വീഴ്ച വന്നെന്നും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പാർട്ടിയുടെ എല്ലാ ഘടകങ്ങളും ശ്രദ്ധിക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി.
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സിപിഎം കണ്ണൂരില്‍ നടത്തിയ സാംസ്കാരിക ഘോഷയാത്രയിലാണ് ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച രീതിയിലും നിശ്ച ദൃശ്യങ്ങളുണ്ടായിരുന്നത്. ശ്രീനാരായണ ഗുരുവിനെപ്പോലെ വസ്ത്രം ധരിച്ചയാളെ കാവിവസ്ത്രം ധരിച്ച രണ്ട് പേര്‍ കുരിശില്‍ തറക്കുന്നതാണ് നിശ്ചല രൂപം. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളിലും നിറഞ്ഞതോടെ വിവാദമായിരിക്കുകയാണ്.