മാസ്‌ക് നിര്‍ബന്ധം, സ്‌കൂളുകളില്‍ അതീവ ശ്രദ്ധ, നഗരങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നു; സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഒരാഴ്ച കൊണ്ട് ഇരട്ടിയായി

ബുധന്‍, 8 ജൂണ്‍ 2022 (09:19 IST)
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ജൂണ്‍ ഏഴ് ചൊവ്വാഴ്ച 2,271 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നും 2,300 പുതിയ രോഗികള്‍ ഉണ്ട്. 
 
ഒരാഴ്ച കൊണ്ട് കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി. മരണനിരക്കും കൂടുകയാണ്. സംസ്ഥാനത്ത് ജാഗ്രത കടുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്ത ഒരാഴ്ച നിര്‍ണായകമാണ്. ഇത് നാലാം തരംഗമല്ലെന്നും പടരുന്നത് ഒമിക്രോണ്‍ വകഭേദം തന്നെയാണെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ അലസതയുണ്ട്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ കോവിഡ് ജാഗ്രത വര്‍ധിപ്പിക്കണമെന്നും മുന്നറിയിപ്പുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍