തന്റെ മകള്‍ ഗർഭിണിയാണ്, അവളെ എങ്ങനെയെങ്കിലും തിരിച്ചെത്തിക്കണം; കാണാതായ തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ

ശനി, 9 ജൂലൈ 2016 (14:44 IST)
പൊലീസിനെ കുറ്റപ്പെടുത്തി തിരുവനന്തപുരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ അമ്മ. ഡി ജി പി ടി പി സെന്‍കുമാറിനും എ ഡി ജി പി ആർ ശ്രീലേഖയ്ക്കും പരാതി നല്‍കിയിട്ടും ഈ പ്രശ്നത്തെ അവര്‍ ഗൗരവത്തോടെ കണ്ടില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ ബിന്ദു പറഞ്ഞു.
 
അതേസമയം, തിരുവനന്തപുരത്ത് നിന്ന് എട്ടുമാസമായി കാണാതായ ദമ്പതികള്‍ ഐഎസില്‍ ചേര്‍ന്നതായാണ് സംശയം. തിരുവനന്തപുരം സ്വദേശിയായ ഫാത്തിമ എന്ന നിമിഷയെയും ഭര്‍ത്താവിനെയുമാണ് കാണാതായിരിക്കുന്നത്. യുവതി മതപരിവര്‍ത്തനം നടത്തി ശ്രീലങ്കയിലേക്ക് പോയതായി നിമിഷയുടെ അമ്മ ബിന്ദു അറിയിച്ചു.
 
നവംബര്‍ 11 മുതലാണ് മകളെ കാണാതായത്. തമിഴ്‌നാട്ടില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കേയാണ് പാലാക്കാട് സ്വദേശി ഈസയെ മകള്‍ വിവാഹം കഴിച്ചത്. വെറും നാല് ദിവസത്തെ പരിചയം വെച്ചാണ് അവരുടെ വിവാഹം. തുടര്‍ന്ന് നിമിഷ മതം മാറിയെന്നും ബിന്ധു പറഞ്ഞു. 
 
തുടർന്ന് താൻ ഈസയുടെ വീട്ടില്പോയി മകളെ കണ്ടു. ഈസയുടെ വീട്ടുകാരോടു സംസാരിച്ചു. മകൾ മതം മാറിയതൊന്നും പ്രശ്നമല്ലെന്നും തനിക്കു മകളെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടു. ഇതിനിടയിൽ മകൾ ഗർഭിണിയായി. തുടര്‍ന്ന് മകൾ വീട്ടിലേക്കു വരാമെന്ന് സമ്മതിച്ചു. വീട്ടിലെത്തിയ മകളെ താൻ സ്വീകരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു. എന്നാല്‍ മൂന്നു മണിക്കൂർ മാത്രമാണ് അവള്‍ തന്നോടൊപ്പം ചിലവഴിച്ചതെന്നും ബിന്ധു കൂട്ടിച്ചേര്‍ത്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക