ആദര്‍ശ രാഷ്ട്രീയത്തിന്റെ അപ്പസ്തോലനായി സ്വയം ഭാവിക്കുന്ന ആന്റണി ഇപ്പോള്‍ എവിടെയാണ്. അഴിമതിക്ക് വിളക്കു തെളിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണി മാറിയിരിക്കുകയാണ്. അഴിമതിക്കെതിരെ ഞാന്‍ നടത്തുന്ന പോരാട്ടത്തിന് ആത്മാര്‍ത്ഥതയില്ലെന്ന് പറഞ്ഞ എ കെ ആന്റണി കേരളരാഷ്ട്രീയത്തെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും വി എസ് പറഞ്ഞു.
കശാപ്പു ചെയ്യാന്‍ കൊണ്ടു പോകുന്ന ആടിനോട് വി എസിനെ ഉപമിച്ച കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും വി എസ് മറുപടി നല്കി. അഴിമതിയും വിലക്കയറ്റവും നടപ്പാക്കിയ സര്‍ക്കാര്‍ ഇറച്ചിക്കടയ്ക്ക് തുല്യമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ആ കടയിലെ ഇറച്ചിവെട്ടുകാരാണ്. അവര്‍ വെട്ടി നുറുക്കുന്നത് ജനങ്ങളെയാണെന്നും സുധീരന്റെ ശബ്ദം കശാപ്പുകാരന്റേതാണെന്നും വി എസ് പറഞ്ഞു. അത് മാറ്റാതെ തന്റെ മേല്‍ കയറിയിട്ട് കാര്യമില്ലെന്നും വി എസ് വ്യക്തമാക്കി.