വ്യാപക ക്രമക്കേട് കണ്‍സ്യൂമര്‍ ഫെഡില്‍ നടന്നിട്ടുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അഞ്ച് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നെണ്ണം അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സത്യവാങ്‌മൂലത്തില്‍ പറയുന്നു. വിജിലന്‍സ് എസ് പിയാണ് സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.
ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സി ബി ഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സി ബി ഐ അന്വേഷിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ആവശ്യപ്പെട്ടിരുന്നു.