ആഭ്യന്തരമന്ത്രിയും സഹകരണമന്ത്രിയും ചക്കളത്തിപ്പോരാട്ടം നടത്തുന്നു: വിഎസ്
കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന വന്‍ അഴിമതി മറച്ച് വെച്ച് പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സഹകരണമന്ത്രി സി എന്‍ ബാലകൃഷ്‌ണനും ചക്കളത്തിപ്പോരാട്ടം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന കള്ളക്കളി അവസാനിപ്പിച്ച് അഴിമതിക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. എന്നാല്‍ അഴിമതിക്കാരെ സഹായിക്കുന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സംഘവും നീങ്ങുന്നത്. അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സഹകരണമന്ത്രി സി എന്‍ ബാലകൃഷ്‌ണനും പരസ്പരം ചെളി വാരിയെറിയുകയാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.