നേമത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കുമെന്ന വാര്‍ത്തയറിഞ്ഞ് രാവിലെ മുതല്‍ പ്രതിഷേധവുമായി പുതുപ്പള്ളിയിലെ നേതാവിന്റെ വീട്ടില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടങ്ങിയിരുന്നു. നേമത്തേക്ക് വിട്ടുതരില്ലെന്ന് എല്ലാവരും മുദ്രാവാക്യം മുഴക്കി. അതേസമയം മീനടം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജസ്റ്റിന്‍ ജോണ്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.