യുവതിയെ സഹപ്രവര്‍ത്തകന്‍ വെട്ടി പരുക്കേല്‍പ്പിച്ചു

ചൊവ്വ, 14 ജൂലൈ 2015 (16:43 IST)
യുവതിയെ സഹപ്രവര്‍ത്തകന്‍ വെട്ടി പരുക്കേല്‍പ്പിച്ചു. പാക്കലാട് വാടാനകുറിശ്ശിക്ക് സമീപം പരിത്തിപ്പാറയിലെ ഹോളോബ്രിക്‌സ് ഫാക്ടറിയില്‍ ആയിരുന്നു സംഭവം.
 
ഫാക്‌ടറിയിലെ ജീവനക്കാരിയും ഷൊര്‍ണൂര്‍ കോഴിപ്പാറ സ്വദേശിയുമായ വിജി എന്ന വിജയയെ (38) ആണ് ഫാക്ടറിയില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വിജയയുടെ സഹപ്രവര്‍ത്തകനായ ശ്രീജിത്ത് ആണ് ഇവരെ വെട്ടിയത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
 
വിജയയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പോയപ്പോഴായിരുന്നു സംഭവം. 
 
വിജയ പട്ടാമ്പിയില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക