ആശങ്കയൊഴിയാതെ കേരളം, ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം

വെള്ളി, 29 മെയ് 2020 (18:16 IST)
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ സംസ്ഥാനത്തിന്റെ പുറത്തുനിന്നും വന്നവരാണ്. 33 പേർ വിദേശത്ത് നിന്നും 23 പേർ മറ്റ് സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തിയവരാണ്.തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
 
ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യപ്രവർത്തകയ്‌ക്കും ഇന്ന് രോഗം പിടിപ്പെട്ടു.എയർ ഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് 14, കണ്ണൂർ 7, തൃശ്ശൂർ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസർകോട് 4,എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോ ആളുകളുമാണ് ഇന്ന് പോസിറ്റീവായവത്. അതേ സമയം പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂർ മലപ്പുറം കാസർകോട് ഒന്ന് വീതം ആളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
 
ഇന്ന് കോട്ടയം ജില്ലയിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി മരിച്ചു.1150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 577 പേർ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള 124163 പേർ. 1080 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍