നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിച്ച കാലത്ത് പറഞ്ഞ വാക്കുകൾ ഒന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു രംഗത്ത്. പറഞ്ഞുപറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.