ചിന്താ ജെറോം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ പട്ടാപ്പകല്‍ ആക്രമണം; വെട്ടുകത്തി ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിച്ചു - പ്രതിയെ പിടികൂടി

വ്യാഴം, 10 ഓഗസ്റ്റ് 2017 (14:13 IST)
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ആറ്റിങ്ങലിന് അടുത്ത് കല്ലമ്പലത്ത് വെച്ചായിരുന്നു സംഭവം. അക്രമി ആയുധം ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിക്കുകയായിരുന്നു.

കാര്‍ ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുന്നേരത്തായിരുന്നു ആക്രമണം. കാറിന് അടുത്തെത്തിയ അക്രമി കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. കാറിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.

അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

വെബ്ദുനിയ വായിക്കുക