വേട്ടപ്പട്ടിയേപ്പോലെ കാത്തിരിക്കുന്ന പീഡനവീരന്മാർ; വടകരയില്‍ മാനസിക വൈകല്യമുള്ള പതിമൂന്നുകാരിയെ അയൽക്കാരൻ പീഡിപ്പിച്ചു

വെള്ളി, 10 മാര്‍ച്ച് 2017 (12:15 IST)
കോഴിക്കോട് വടകരയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച അയൽക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ചേറോടാണ് പതിമൂന്നുകാരിയായ പെൺകുട്ടിയെ അയൽവാസി ലൈംഗികമായി പീഡിപ്പി‌ച്ചത്. സംഭവത്തിൽ അയൽവാസി കുഞ്ഞിരാമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പെൺകുട്ടി പീഡനത്തിനിരയായത്. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോസ്കോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസേടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക