ഇരുമ്പുവടികൊണ്ട് അമ്മയുടെ ക്രൂര മര്‍ദ്ദനം: ഒമ്പത് വയസ്സുകാരന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

ബുധന്‍, 24 ഓഗസ്റ്റ് 2016 (07:34 IST)
അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഒമ്പത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. ഇരുമ്പുവടികൊണ്ടുള്ള മര്‍ദ്ദനമേറ്റ കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശിയാണ് കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വിവരം ബന്ധുക്കള്‍ അറിഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് പുറത്തെത്തിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഏറെക്കാലമായി പുറത്തും കൈകാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.
 
കുട്ടിയുടെ അമ്മയും ബന്ധുക്കളും തമ്മില്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. അമ്മ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും ബന്ധുക്കള്‍ പറയുന്നു. കൂടാതെ കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇയാളും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക