വാഹന ഷോറൂമിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അസി.മാനേജർ പിടിയിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 8 ഓഗസ്റ്റ് 2024 (19:30 IST)
കണ്ണൂർ : കണ്ണരിലെ വാഹന ഷോറൂമിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ അസിസ്റ്റൻറ് മാനേജർ അറസ്റ്റിലായി. ഷോറൂമിൻ്റെ പയ്യന്നൂർ ശാഖയിലെ അസിസ്റ്റൻ്റ് മാനേജരായ  എ.കെ.അഖിൽ ആണ് പോലീസ് പിടിയിലായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 
ബാങ്കിൽ അടയ്ക്കേണ്ട 32 ലക്ഷത്തിലധികം രൂപയും ഇടപാടുകാരിൽ നിന്നു വാങ്ങിയ 9 ലക്ഷത്തോളം രൂപയും തട്ടിയെടുത്തു എന്ന ഷോറൂം ഉടമസ്ഥൻ്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കിഴുത്തള്ളി സ്വദേശിയാണ് അഖിൽ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍