ജിഷ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അമീര്‍ ഉല്‍ ഇസ്ലാം കേസിലെ ഏകപ്രതി; കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി

ശനി, 17 സെപ്‌റ്റംബര്‍ 2016 (10:43 IST)
ജിഷ കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമീര്‍ ഉല്‍ ഇസ്ലാം ആണ് കേസിലെ ഏകപ്രതി. ഇയാള്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം, ദളിത് പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
 
ലൈംഗിക വൈകൃതമുള്ളയാളാണ് ഇയാളെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 125 രേഖകള്‍, 195 സാക്ഷിമൊഴികള്‍, നാല് ഡി എന്‍ എ പരിശോധനാഫലങ്ങള്‍ എന്നിവയും കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക