ഇടതുപക്ഷത്തിന് ചാരിത്ര്യശുദ്ധി ഇല്ല; ഇടതുപക്ഷം ഉപേക്ഷിച്ചതാണ് മാവോവാദികള്‍ നെഞ്ചോട് ചേര്‍ത്തതെന്നും ചന്ദ്രചൂഢന്‍

ഞായര്‍, 4 ഡിസം‌ബര്‍ 2016 (17:34 IST)
ഇടതുപക്ഷത്തിന് ചാരിത്ര്യശുദ്ധി ഇല്ലെന്ന് ആര്‍ എസ് പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍. വഴുതക്കാട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
 
ഇടതുപക്ഷം വഴിക്ക് ഉപേക്ഷിച്ചുപോയ മാർക്സിസത്തെ നെഞ്ചോട് ചേർത്തവരാണ് മാവോവാദികള്‍. വിപ്ലവം പ്രതീക്ഷിച്ചവര്‍ ബഹുദൂരം നടന്നിട്ടും വിപ്ലവം ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ മാവോവാദികളായി.
 
വിപ്ലവവീര്യം പോരെന്ന് പറഞ്ഞാണ് 1964ൽ സി പി എം പിറന്നത്. അതിനാല്‍ തന്നെ അവരെയൊന്നും തള്ളിപ്പറയാനുള്ള ചാരിത്ര്യശുദ്ധി ഇടതുപക്ഷത്തിനില്ല. നല്ലകാര്യങ്ങൾ ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട എൻജിനിയർമാരും ഡോക്ടർമാരും ഗവേഷകരുമായ ചെറുപ്പക്കാരാണ് മാവോവാദി നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക