മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; ബുധനാഴ്ച ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി
നാളെ മുതൽ അനിശ്ചിതകാലത്തേക്ക് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും തുടർന്നു നിയമസഭയിലും വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെങ്കിലും തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം വീണ്ടും തുടങ്ങുമെന്ന് ബസുടമകൾ മാധ്യമങ്ങളോട് വ്യക്തമാക്കി
നിരക്കു വർദ്ധനയ്ക്കൊപ്പം വിദ്യാർഥികളുടെ സൗജന്യനിരക്കു കൂട്ടണമെന്നും 140 കിലോമീറ്ററിൽ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കുക. വർദ്ധിപ്പിച്ച റോഡ് ടാക്സും ഇൻഷ്വറൻസ് പ്രീമിയവും പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ ഉന്നയിക്കുന്നു.