19ന് സ്വകാര്യ ബസ് സമരം; ഫെബ്രുവരി രണ്ടു മുതൽ അനിശ്ചിതകാല പണിമുടക്ക്

വെള്ളി, 13 ജനുവരി 2017 (16:41 IST)
നിരക്ക് വർദ്ധനവ് ഉൾപ്പടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മിനിം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ആവശ്യങ്ങളറിയിച്ച് ജനുവരി 19ന് സൂചന പണിമുടക്ക് നടത്തും. സർക്കാർ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ ഫെബ്രുവരി രണ്ടു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒമ്പത് ആക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് ഡിസംബറില്‍ ബസ് ഉടമകള്‍ ഗതാഗതി മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു.

വെബ്ദുനിയ വായിക്കുക