ബസ് ചാര്‍ജ്ജ് വര്‍ധന ഉടന്‍; വിദ്യാര്‍ത്ഥികളുടെ നിരക്കും കൂടും

ബുധന്‍, 2 ഫെബ്രുവരി 2022 (08:42 IST)
സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധന ഉടന്‍. മുഖ്യമന്ത്രി യുഎഇയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ബസ് നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും കൂടും. വരുമാനം കുറഞ്ഞവര്‍ക്ക് സൗജന്യയാത്ര സര്‍ക്കാര്‍ പരിഗണനയില്‍. മിനിമം ചാര്‍ജ്ജ് 12 രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍