ആലുവ കുന്നത്തേരിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥന്‍ ഷാജി, ഭാര്യ സൈഫുന്നീസ, മകള്‍ ആയിഷ(13) എന്നിവരാണ് മരിച്ചത്.
കനത്ത മഴയത്താണ് കെട്ടിടം ഇടിഞ്ഞത്. തറയുടെ ബലക്ഷയമാണ് കാരണമെന്നു കരുതുന്നു. രാത്രി 12 മണിയോടെ ഷാജഹാന്റെ മൃതദേഹവും പന്ത്രണ്ടേമുക്കാലോടെ സൈബുന്നിസയുടെ മൃതദേഹവും കണ്ടെടുത്തു. തായിക്കാട്ടുകര തരകുപീടികയില്‍ അബ്ദുള്ളയുടെ മകനാണ് ഷാജഹാന്‍. തായിക്കാട്ടുകര ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അയിഷ. അയിഷയുടെ മൃതദേഹം കാരോത്തുകുഴി ആശുപത്രിയിലും ഷാജഹാന്റെ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. രക്ഷപ്പെട്ട സാബിര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.